മുതിര്‍ന്നവരെ ഡിജിറ്റല്‍ ലോകത്തേക്ക് നയിക്കാന്‍ മൈജിയുടെ സ്മാര്‍ട്ട് സ്റ്റാര്‍ട്ട് -രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട് : ഡിജിറ്റർ സാക്ഷരത വളർത്താനും ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യംവെച്ചുകൊണ്ടുള്ള മൈജിയുടെ CSR ഇനിഷ്യേറ്റിവായ സ്മാർട്ട് സ്റ്റാർട്ട് ഒക്ടോബർ 15 ചൊവ്വാഴ്ച്ച നടക്കും. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് പലകാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ മുതിർന്ന പൗരന്മാർക്ക് പിന്തുണയേകുക എന്നതാണ് സ്മാർട്ട് സ്റ്റാർട്ടിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മൈജിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. കെ. ഷാജി അറിയിച്ചു. പ്രധാനമായും 50 വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന ഈ ഏകദിന വർക്ക്ഷോപ്പ് നടനും എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് ഉദ്ഘാടനം ചെയ്യും.

മൈജി ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ അദ്ധ്യാപകർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ, ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ ഫിനാൻഷ്യൽ എക്സ്പെർട്ട്സ് എന്നിവർ പങ്കെടുക്കും. സ്മാർട്ട് ഫോണിന്റെ ഉപയോഗം , ഇന്റർനെറ്റ് ഉപയോഗം, വ്യത്യസ്ത ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പേയ്മെന്റ് , ഓൺലൈൻ സേഫ്റ്റി, സോഷ്യൽ മീഡിയ, ഗാഡ്ജെറ്റ്സിന്റെ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ച് ആഴത്തിൽ പഠിക്കുകയും , സംശയങ്ങൾ പരിഹരിക്കുകയും ചെയ്യാം. തുടർ മാസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രോഗ്രാം നടക്കും.

കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടക്കുന്ന പ്രോഗ്രാമിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് വർക്ക്ഷോപ്പ് . തികച്ചും സൗജന്യമായി നടത്തുന്ന ഈ വർക്ക്ഷോപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 14 തിങ്കളാഴ്ച്ച വൈകിട്ട് 5.30 വരെ മാത്രമാണ്. രജിസ്ട്രേഷനും പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS