സ്വീഡന് പിന്നാലെ പാകിസ്ഥാനിലും ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു

സ്വീഡന് പിന്നാലെ പാകിസ്ഥാനിലും ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു. രണ്ട് പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റൊരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയതാണ് ആദ്യരോ​ഗി. ഓ​ഗസ്റ്റ് 3-നാണ് പാകിസ്ഥാനിലേക്ക് ഇയാൾ എത്തിയത്. ബാക്കി രണ്ട് രോ​ഗികളും യുഎഇയിൽ നിന്നും പാകിസ്ഥാനിൽ എത്തിയവരാണ്.

ഖൈബർ പഖ്തൂൺഖ്വയിലെ ഹെൽത്ത് ഡയറക്ടർ ജനറൽ സലിം ഖാനാണ് പാകിസ്ഥാനിൽ രോ​ഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. രണ്ടുപേരുടെ രോ​ഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മൂന്നാമത്തെ രോ​ഗിയുടെ സാമ്പിൾ കൂടുതൽ പരിശോധനക്കായി ഇസ്ലാമാബാദിലെ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ മൂന്നു പേരും ക്വാറന്റൈനിൽ കഴിയുകയാണ്.

വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. രോ​ഗികൾ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ബുധനാഴ്ചയാണ് ലോകാരോ​ഗ്യ സംഘടന എംപോക്സിൽ ആശങ്ക പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സ്വീഡനിലും പാകിസ്ഥാനിലും രോ​ഗം സ്ഥിരീകരിച്ചത്.

ആഫ്രിക്കയിൽ ഈ വർഷം മാത്രം 14,00-ത്തിലധികം എംപോക്സ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 524 പേർ മരണപ്പെട്ടു. ഇതിൽ 96 ശതമാനത്തിലധികം പേരും മരണപ്പെട്ടത് കോം​ഗോയിലാണ്.

Admin
Admin  
Related Articles
Next Story