മലപ്പുറത്തെ അഴിച്ചു പണിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അസ്വസ്ഥൻ ! ; അവധി അപേക്ഷ പിന്‍വലിച്ച് അജിത് കുമാര്‍
ക്രമസമാധാന ചുമതലയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ട്.
പി.വി. അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി വരുമ്പോള്‍ന നിര്‍ണ്ണായക നീക്കവുമായി എഡിജിപി അജിത് കുമാര്‍. ഓണക്കാലത്തെ അവധി പിന്‍വലിക്കാന്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. 14 മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി എടുത്തത്. ഇത് വേണ്ടെന്നാണ് അജിത് കുമാര്‍ അറിയിക്കുന്നത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം അജിത് കുമാറും നല്‍കുന്നുവെന്നു ചില മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു
മലപ്പുറം എസ് സ്ഥാനത്ത് നിന്നും വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി.യായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി. ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പി.മാരെയും മാറ്റിയിരുന്നു. ഇവരെല്ലാം അജിത് കുമാര്‍ പക്ഷമാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അജിത് കുമാറിന്റെ വിക്കറ്റും വീഴുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേശ് സാഹിബുമായി ആലോചിച്ചായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. അതിനിടെയാണ് അജിത് കുമാര്‍ അവധി വേണ്ടെന്ന നിലപാട് എടുക്കുന്നത്.
ക്രമസമാധാന ചുമതലയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ട്. ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച വ്യക്തമാക്കണണെന്ന് എല്‍ഡിഎഫ് കണ്‍വീനറും കടുപ്പിച്ചു. നടപടി വേണമെന്ന നിലപാടിലാണ് സിപിഐ ദേശീയനേതൃത്വവും. അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അജിത് കുമാര്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയേക്കും
ഇതിനിടെയാണ് മലപ്പുറം പോലീസില്‍ അഴിച്ചു പണിയുണ്ടായത്. അന്‍വറിനെ പിന്തുണയ്ക്കും എന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അജിത് കുമാര്‍ അവധി അപേക്ഷയും പിന്‍വലിക്കുന്നത്.