ഭീകരർ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചി വേവിച്ച്‌ തീറ്റിച്ചു, ബലാത്സംഗം ചെയ്തു'; ഐഎസ് ക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിത

ഒരു ദശാബ്ദത്തിലേറെയായി ബന്ദികളാക്കിയ യസീദി വനിത ഫൗസിയ അമിൻ സിഡോ, ബ്രിട്ടീഷ് ഡോക്യുമെൻ്ററി ചലച്ചിത്ര നിർമ്മാതാവ് അലൻ ഡങ്കനുമായി ഐസിസ് ക്രൂരതയുടെ ആഘാതകരമായ അനുഭവങ്ങൾ പങ്കുവെച്ചു

ജറൂസലം: ഐഎസ് ഭീകരരുടെ കൊടും ക്രൂരതകളെ കുറിച്ച്‌ വെളിപ്പെടുത്തി യസീദി വനിതയായ ഫൗസിയ അമീൻ സിദോ. അടുത്തിടെയാണ് ഗാസയില്‍ നിന്ന് ഫൗസിയയെ ഇസ്രേലി ഡിഫൻസ് ഫോഴ്സ് രക്ഷപ്പെടുത്തിയത്.

ബ്രിട്ടിഷ് ഡോക്യുമെന്‍ററി ഫിലിം മേക്കർ അലൻ ഡങ്കന് നല്‍കിയ അഭിമുഖത്തിലാണ് നടുക്കുന്ന വെളിപ്പെടുത്തലുകള്‍. ഐഎസ് തട്ടിക്കൊണ്ടു പോയ ആയിരക്കണക്കിന് യസീദികളുടെ കൂട്ടത്തിലൊരാളാണ് ഫൗസിയ. 11 വയസ്സിലാണ് ഫൗസിയയെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അയ്യായിരത്തില്‍ പരം പേരെ അവർ വധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പേർ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്.

ഞങ്ങള്‍ വിശന്ന് വലഞ്ഞാണ് അവിടെ കഴിഞ്ഞിരുന്നത്. ആ സമയത്ത് അവർ ധാന്യത്തിനൊപ്പം ഇറച്ചി വേവിച്ച്‌ ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളെല്ലാവരും അത് ഭക്ഷിച്ചു. വല്ലാത്ത അരുചി തോന്നിയതിനാല്‍ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ വിശപ്പു കൊണ്ട് കഴിച്ചു. തൊട്ടു പുറകേ ഞങ്ങള്‍ക്കെല്ലാവർക്കും വയറു വേദനയുണ്ടാകുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുകയും ചെയ്തു.

അപ്പോഴാണ് ഭീകരർ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചിയാണ് പാകം ചെയ്ത് ഭക്ഷണമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. അതു മാത്രമല്ല തലയറുത്ത കുഞ്ഞുങ്ങളുടെ ചിത്രവും അവർ ഞങ്ങള്‍‌ക്ക് കാണിച്ചു തന്നെ. ആ നിമിഷം തന്നെ ഒരു സ്ത്രീ ഹൃദയാഘാതം വന്ന് മരിച്ചു. ഞങ്ങള്‍ക്കെല്ലാവർക്കും അതു വലിയ സംഘർഷമുണ്ടാക്കി. അറിയാതെയാണ് ഞങ്ങള്‍ കുഞ്ഞുങ്ങളുടെ ഇറച്ചി കഴിച്ചതെന്നും ഫൗസിയ പറയുന്നു.


തട്ടിക്കൊണ്ടു പോയതിനു ശേശം 9 മാസത്തോളം ഒരു ഭൂഗർഭ അറയിലെ ജയിലിലായിരുന്നു താനെന്ന് ഫൗസിയ. സൂര്യപ്രകാശം കാണാതെ ഇരുട്ടില്‍ തന്നെയായിരുന്നു ദിവസങ്ങളോളം. അക്കാലത്ത് പല കുട്ടികളും മരണപ്പെട്ടിരുന്നു. അഞ്ച് തവണ തന്നെ സിറിയയിലെ ഭീകരർ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. അഞ്ചാമത് വാങ്ഹിയത് പലസ്തീനിയൻ ഭീകരൻ ആയിരുന്നു. അയാള്‍ തനിക്ക് ലഹരിവസ്തുക്കള്‍ നല്‍കി മയക്കിയതിനു ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നും ഫൗസിയ

Related Articles
Next Story