Begin typing your search above and press return to search.
ചേലാകർമത്തെ തുടർന്ന് നവജാതശിശു മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്
മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേരെ കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെ ജില്ലാ സെഷൻസ് കോടതി റിമാൻഡുചെയ്തു. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിച്ചു.
Next Story