ബിഎസ്എൻഎൽ സിം ഉണ്ടോ, എങ്കിൽ ഈ 'ഭാഗ്യം' നിങ്ങൾക്കുള്ളതാണ്, മറ്റുള്ളവർ ഈ വ്യത്യസ്തതയാർന്ന പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷൻ നൽകുന്നില്ല !
ഇന്ത്യൻ ടെലിക്കോം രംഗത്തെ അതിജീവനത്തിന്റെ പുതിയ ചരിത്ര ഗാഥ രചിക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ (BSNL). സർക്കാർ ഉടമസ്ഥതയിലുള്ള ഏക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നിലവിൽ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് പിന്നിലായി നാലാം സ്ഥാനത്താണ്. എന്നാൽ അടുത്ത വർഷം ജൂൺ- ജൂലൈ എത്തുമ്പോഴേക്ക് ഈ ചിത്രം മാറും എന്ന് ഉറപ്പിക്കാം. കാരണം ബിഎസ്എൻഎൽ തങ്ങളുടെ 4ജി വ്യാപനം അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഈ ദീപാവലിയോടെ 50000 4ജി സൈറ്റുകൾ എന്ന ലക്ഷ്യം പിന്നിടാനുള്ള തീവ്ര പരിശ്രമം ബിഎസ്എൻഎൽ നടത്തിക്കൊണ്ടിരിക്കുകയാണ്
അടുത്ത വർഷം മേയ് മാസത്തോടെ 4ജി വ്യാപനം പൂർത്തിയാക്കി തുടർന്ന് ജൂൺ മാസത്തോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ നിലവിൽ ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് അധികം വൈകാതെ ഏറ്റവും മികച്ച ടെലിക്കോം സേവനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
4ജി സേവനങ്ങൾ എല്ലായിടത്തും എത്തിയിട്ടില്ല എന്ന പോരായ്മ മാറ്റി നിർത്തിയാൽ, നിലവിൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ഏറ്റവും ഭാഗ്യവാന്മാർ ബിഎസ്എൻഎൽ നിരക്കിലാണ്. ബിഎസ്എൻഎല്ലിന്റെ ഏത് പ്ലാൻ എടുത്തുനോക്കിയാലും അത് സ്വകാര്യ കമ്പനികളുടെ പ്ലാനിനെക്കാൾ മികച്ച ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ടാകും. അത്തരത്തിൽ ഒരു മികച്ച ബിഎസ്എൻഎൽ പ്ലാനിനെ ഇവിടെ പരിചയപ്പെടാം.
ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 897 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. 180 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വെറും 5 രൂപയിൽ താഴെ മാത്രമാണ് ഈ പ്ലാനിന്റെ ചെലവ്. വർഷത്തിൽ രണ്ട് പ്രാവശ്യം ഈ പ്ലാൻ ചെയ്താൽ അത്യാവശ്യം ടെലിക്കോം ആവശ്യങ്ങളെല്ലാം സുഗമമായി നടക്കും.
897 രൂപയുടെ ബിഎസ്എൻഎ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ ആകെ 90ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. ഇതോടൊപ്പം പ്രതിദിനം 100 സൗജന്യ എസ്എംഎസും അനുവദിച്ചിട്ടുണ്ട്. 180 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകുക.
ബൾക്ക് ഡാറ്റ പ്ലാൻ ആണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഒരു ദിവസം അൽപ്പം ഡാറ്റ കുറച്ച് ഉപയോഗിച്ചാലും കൂടുതൽ ഉപയോഗിച്ചാലും കുഴപ്പമില്ല. പ്രതിദിന ഡാറ്റയാണ് എങ്കിൽ അന്നന്നത്തെ ഡാറ്റ ഉപയോഗിച്ചില്ലെങ്കിൽ പാഴായി പോകും. എന്നാലിവിടെ അങ്ങനെ ഡാറ്റ പാഴാകുന്നില്ല. ഉള്ള ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.
വാലിഡിറ്റി കാലയളവിനുള്ളിൽ വച്ച് ഡാറ്റ തീർന്നുപോയാൽ, ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം എന്ന സൗകര്യവുമുണ്ട്. ഈ പ്ലാൻ ഇപ്പോൾ തെരഞ്ഞെടുത്താൽ മറ്റൊരു നേട്ടം കൂടി ബിഎസ്എൻഎൽ ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. വാർഷികാഘോഷത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇപ്പോൾ 500 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ 24ജിബി എക്സ്ട്രാ ഡാറ്റ നൽകുന്നുണ്ട്.
897 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ഈ 24ജിബി എക്സ്ട്രാ ഡാറ്റയ്ക്ക് അർഹമായ റീച്ചാർജ് പ്ലാനാണ്. എന്നാൽ ഒക്ടോബർ 24 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക. അതിന് ശേഷമാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ ഈ സൗജന്യ ഡാറ്റ ലഭ്യമാകില്ല. ഡാറ്റ ഉപയോഗം മിനിമം മാത്രമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ റീച്ചാർജ് പ്ലാനാണിത്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 879 രൂപ മാത്രം മുടക്കിയാൽ മതി. കാരണം 2ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഈ പ്ലാൻ ഉപയോഗിച്ച് രണ്ട് തവണ റീച്ചാർജ് ചെയ്താൽ വെറും 1794 രൂപ മാത്രമേ ചെലവ് വരൂ. അതായത് ലാഭകരമായ ഒരു വാർഷിക റീച്ചാർജ് പ്ലാനായും ഇതിനെ വേണമെങ്കിൽ പരിഗണിക്കാം.