പ്രസവ സമയത്ത് അപസ്മാരം വന്ന യുവതി മരിച്ചു; കുട്ടി നിരീക്ഷണത്തിൽ

കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്∙ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടാതയിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles
Next Story