സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചെരിഞ്ഞു; വിഫലമായത് നാല് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം

ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്

തൃശൂര്‍: പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വനംവകുപ്പ് അധികൃതര്‍ നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. റബര്‍ തോട്ടത്തിനോട് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നത്. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. ആനയെ കരയ്ക്ക് കയറ്റി കാട്ടിലേക്ക് തിരികെ വിടാനായിരുന്നു തീരുമാനിച്ചത്.

ആനയ്ക്ക് ഒപ്പം ആനക്കൂട്ടം കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വനംവകുപ്പ് എത്തിയപ്പോള്‍ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. അതിനുശേഷമാണ് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

Related Articles
Next Story