കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത; 3 ജില്ലകളിൽ ഓറഞ്ച്, 8 ജില്ലകളിൽ യെലോ അലർട്ട്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്

തിരുവനന്തപുരം: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴ ലഭിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യും. മഴ കനത്തതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.

തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുക്കോട്ടൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles
Next Story