ആവേശപ്പോരിൽ ഒഡീഷ എഫ്‍സിയെ 3–2ന് തകർത്ത് ബ്ലാസ്റ്റേഴ്സ്

നിർഭാഗ്യം അലട്ടിയ ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയതിന്റെ ക്ഷീണം മറന്ന് ഗാലറിയിലെ മഞ്ഞപ്പടയുടെ ഉറച്ച പിന്തുണയോടെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സിന്, ഒഡീഷ എഫ്‍സിക്കെതിരായ ആവേശപ്പോരാട്ടത്തിൽ തകർപ്പൻ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്‍സിയുടെ ഗോളുകൾ ജെറി മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി.

Related Articles
Next Story