കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സ​തീ​ഷി​ന്‍റെ മൊ​ഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം

കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേസ് വീണ്ടും രാഷ്ട്രീയ വിവാദമായി മാറുകയും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കെ ആരോപണം കത്തിച്ച ബി​ജെ​പി തൃശൂര്‍ മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ​തീ​ഷി​ന്‍റെ മൊ​ഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി രാ​ജു​വാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

മൊ​ഴി പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള​ള എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​നാ​ണ് മേ​ല്‍​നോ​ട്ട ചു​മ​ത​ല. കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ൽ തന്നെ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേസില്‍ പുനരന്വേഷണം വേണമെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് നീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയും ഡിജിപിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ നിയമവശം ആലോചിച്ച് കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Related Articles
Next Story