കെഎസ്ഇബിക്കാർക്ക് ഷട്ടിൽ കളിക്കാൻ 35 ലക്ഷത്തിന്റെ കോർട്ട്; അടുത്തവർഷത്തെ ചാർജ് വർധന അപേക്ഷയിൽ കോർട്ടിന്റെ തുകയും ചേർത്തേക്കും ! ചോരുന്നത് നാട്ടുകാരുടെ കീശ

ലോവർ പെരിയാർ പവർ ഹൗസിൽ ഇൻഡോർ കോർട്ട് നിർമാണം കോർട്ട് നിർമാണച്ചെലവ് 20 ലക്ഷം കടന്നപ്പോൾ നിർത്തിവയ്ക്കാൻ ഉത്തരവ് അടുത്തവർഷത്തെ ചാർജ് വർധന അപേക്ഷയിൽ കോർട്ടിന്റെ തുകയും ചേർക്കും

45 ജീവനക്കാർക്കു ഷട്ടിൽ കളിക്കാൻ കെഎസ്ഇബി 35 ലക്ഷത്തിന്റെ കോർട്ടുണ്ടാക്കും, അതിന്റെ ചെലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നു മനോരമ റിപ്പോർട്ട് ചെയ്യുന്നു . വൈദ്യുതി ബോർഡിന്റെ കോതമംഗലം ജനറേഷൻ സർക്കിളിനു കീഴിലെ ലോവർ പെരിയാർ പവർ ഹൗസിലാണു 35 ലക്ഷത്തിന്റെ ഇൻഡോർ ഷട്ടിൽ കോർട്ടിനു ജനറേഷൻ ഡയറക്ടറുടെ അനുമതി.

കോർട്ട് നിർമാണച്ചെലവ് 20 ലക്ഷം കടന്നപ്പോൾ, അപകടം മണത്തിട്ടാവണം ജനറേഷൻ ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ ഉത്തരവെത്തി, നിർമാണം നിർത്തിവയ്ക്കാൻ.

ലോവർ പെരിയാർ പവർ ഹൗസിൽ ജീവനക്കാർ 45 ഉണ്ടെങ്കിലും ഷട്ടിൽ കളിക്കാൻ പറ്റുന്നവർ 20ൽ താഴെയാണ്. കോർട്ട് നിർമാണത്തിന് ഉപയോഗിക്കുന്ന പണം കെഎസ്ഇബിയുടെ ചെലവിനത്തിൽ വരും. ഓരോ വർഷത്തെയും ചെലവ് അടിസ്ഥാനമാക്കിയാണു ബോർഡ് വൈദ്യുതി താരിഫ് നിർണയത്തിന് അപേക്ഷ നൽകുന്നത്. അടുത്തവർഷത്തെ ചാർജ് വർധനയ്ക്കുള്ള അപേക്ഷയിൽ ഈ 20 ലക്ഷവും ഉണ്ടാവും.

സാമ്പത്തിക പ്രതിസന്ധി മൂലം ബോർഡിനു പുതിയ പ്രോജക്ടുകൾ വേണ്ട, സ്വന്തമായി ഓഫിസ് വേണ്ട എന്നൊക്കെ മുൻ ചെയർമാൻ ഇറക്കിയ സർക്കുലർ ഇപ്പോഴും നിലവിലുണ്ട്. വൈദ്യുതി ബോർഡിൽ ജനറേഷൻ വിഭാഗത്തിൽ ഇപ്പോഴും ഇന്റേണൽ ഓഡിറ്റ് ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള ധൂർത്ത് പുറത്താരും അറിയാറില്ല


Related Articles
Next Story