പ്രണയപക; യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു

2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് മോചിതനായത്.

കൊ​ല്ലം: പു​ത്തൂ​രി​ൽ യു​വ​തി​യെ കൊ​ന്ന ശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. എ​സ്എ​ൻ​പു​രം സ്വ​ദേ​ശി ശാ​രു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉച്ചയോടെയാണ് സംഭവം.

വ​ല്ല​ഭ​ൻ​ക​ര​യി​ലെ ലാ​ലു​മോ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. യുവതിയുടെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്. യു​വ​തി​യെ വെ​ട്ടിയ​ശേ​ഷം ലാ​ലു​മോ​ൻ തൂ​ങ്ങി​മ​രിക്കുകയായിരുന്നു. ഇ​രു​വ​രും ഏ​റെ​ക്കാ​ല​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും ചോര വാര്‍ന്ന് ഒലിച്ചുകിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.അതിന് പിന്നാലെ ലാലുമോനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താം കോട്ട പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് മോചിതനായത്.

Related Articles
Next Story