പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പറുമായി പി.വി. അൻവർ

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൊടുത്ത പരാതിയിൽ പി. ശശിയുടെ പേരില്ലെന്നും എം.എൽ.എ

പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പർ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി കണ്ടെത്താൻ കെ.ടി. ജലീലിന്‍റെ സ്റ്റാർട്ടപ്പ് ആവശ്യമില്ലെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നുമുള്ള ജലീലിന്‍റെ വാക്കുകൾക്ക് മറുപടിയായാണ് ഗോവിന്ദന്‍റെ പ്രതികരണം. ഇതിനു പിന്നാലെയാണ് പൊലീസിനെതിരെ പരാതി അറിയിക്കാൻ അൻവർ വാട്സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചത്.

Related Articles
Next Story