പിവി അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി കേസ് ഫയൽ ചെയ്തു

പി ശശിക്കെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് നിയമനടപടി

മലപ്പുറം: പിവി അൻവർ എംഎൽഎക്കെതിരെ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചയ്തു. തലശേരി സെഷൻസ്, കണ്ണൂർ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലാണ് കേസ്. പി ശശിക്ക് എതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് നിയമനടപടി. അഡ്വക്കറ്റ് കെ.വിശ്വൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്.

പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി വി അൻവർ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരെ പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചത് എന്നാണ് പി ശശി പറയുന്നത്. പിവി അൻവറിനു പിന്നിൽ അധോലോകമുണ്ടെന്നും പി ശശി ആരോപിച്ചു. അൻവറിന്റെ ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ ഒക്ടോബർ മൂന്നിന് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.

Related Articles
Next Story