സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് കരുത്തരായ റെയിൽവേസിനെ വീഴ്‌ത്തിയത്. ​ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം നിജോ ​ഗിൽബെർട്ടിന്റെ പാസിൽ നിന്ന് അജ്സൽ എം ആണ് 72-ാം മിനിട്ടിൽ റെയിൽവേസിന്റെ വലകുലുക്കിയത്.

തുടർന്ന് ​ഗോൾ മടക്കാൻ റെയിൽവേസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ കോട്ട കുലങ്ങിയില്ല. കേരളത്തിന് പിന്നീട് ലീഡ് ഉയർത്താനുമായില്ല. ആദ്യ പകുതിയിൽ കേരളത്തിന്റെ തുടർച്ചയായ ആക്രമണമാണ് കണ്ടെതെങ്കിൽ രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം പുതുച്ചേരിക്കായിരുന്നു.

ഗോൾ കീപ്പർ ഹജ്മലാണ് കേരളത്ത പലപ്പോഴും രക്ഷിച്ചത്. പുതുച്ചേരിയും ലക്ഷദ്വീപും റെയിൽവേസും ഉൾപ്പെടുന്ന ​ഗ്രൂപ്പ് എച്ചിലാണ് കേരളവും. നിലവിൽ പുതുച്ചേരിയാണ് ​ഗ്രൂപ്പിന്റെ തലപ്പത്തുള്ളത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളി.

Related Articles
Next Story