കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച സരിനെ പുറത്താക്കി; സ്വാഗതം ചെയ്ത് ബാലന്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി’–വാർത്താക്കുറിപ്പിൽ കെപിസിസി അറിയിച്ചു. ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് കെപിസിസി തീരുമാനം സരിന്‍ അറിയുന്നത്. ഉടന്‍ സരിന്‍ പ്രതികരിച്ചു. ഇനി ഇടതുപക്ഷത്തിനോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നാണ് സരിന്‍ പറഞ്ഞത്. തനിക്ക് ഉള്ള മറുപടി സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു. – സരിന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പറഞ്ഞ് ആഞ്ഞടിച്ചാണ് സരിന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. കോക്കസുകളിലേക്ക് ഒതുക്കി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തത് സതീശനെന്നും സരിന്‍ ആരോപിച്ചു.

സരിന്റെ പ്രതികരണം പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം നേതാവ് എ.കെ.ബാലന്‍ മാധ്യമങ്ങളെ കണ്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സരിന്‍ നടത്തിയത് എന്ന് ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ഇങ്ങനെ പൊട്ടിത്തെറിച്ച് വരുന്ന എല്ലാവരെയും സിപിഎം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലന്റെ പ്രതികരണത്തോടെ പാലക്കാട് സിപിഎം സ്വതന്ത്രനായി പി.സരിന്‍ എത്തുമെന്ന് ഉറപ്പായിരിക്കെയാണ്.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS