കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കിടപ്പുമുറിയിൽ; അന്വേഷണം

വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്

പാലക്കാട്: ആലത്തൂർ വെങ്ങന്നൂരിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്. യുവതിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയ സഹോദരൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.

യുവതിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആലത്തൂർ പൊലീസ് പറഞ്ഞു.

Related Articles
Next Story