വ്യാജ ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്

കോട്ടയം: ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനിൽ കണ്ടെത്തിയ യുവതി പിടിയിൽ. റെയിൽവെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.

ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിൽ കാർഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാർ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്എച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ റംലത്തിനെ കസ്റ്റഡിയിൽ എടുത്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Related Articles
Next Story