വന്ദേഭാരതിന്റെ വാതിൽ ലോക്കായി, അകത്തു കുടുങ്ങി യാത്രക്കാർ; ഷൊർണൂരിൽ നിർത്തിയിട്ടിട്ട് 2 മണിക്കൂർ

കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് 2 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങി കിടക്കുന്നത്

പാലക്കാട്: തകരാറിലായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ കുടുങ്ങി യാത്രക്കാർ. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് 2 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങി കിടക്കുന്നത്.

എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ബി ക്യാബിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. വാതിലുകൾ ഉൾപ്പെടെ ലോക്കായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ബുധനാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. തകരാർ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരാനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തകരാർ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല.

Related Articles
Next Story