രണ്ട് പതിറ്റാണ്ടിനിടെ​ മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൺ ഡി ഓർ പട്ടിക

രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ ബാലൺ ഡി ഓർ പട്ടിക. ഇക്കുറി പ്രാഥമിക പട്ടികയിൽ പോലും ഇരു താരങ്ങളും ഇടംപിടിച്ചില്ല. 2003ന് ശേഷം ഇരു താരങ്ങളേയും പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

2022ൽ എട്ടാം തവണയും പുരസ്കാരം നേടി ലയണൽ മെസി ചരിത്രം കുറിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയാണ് ബാലൺ ഡി ഓർ പുരസ്കാരം നേടിയത്. 2008 മുതൽ 2019 വരെ കാലയളവിൽ ബാലൺ ഡി ഓർ പുരസ്കാര വേദിയിൽ ഇരുവരുടേയും ആധിപത്യമായിരുന്നു. 2019ൽ ലൂക്ക മോ​ഡ്രിച്ചാണ് ഇരുവരുടേയും തുടർച്ചയായ ആധിപത്യം തകർത്ത് പുരസ്കാരം നേടിയത്.

രണ്ട് താരങ്ങളും നിലവിൽ യുറോപ്പിന് പുറത്താണ് കളിക്കുന്നത്. മെസ്സി മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുമ്പോൾ ക്രിസ്റ്റ്യാനോ സൗദി അറേബ്യയിൽ അൽ-നസറിന് വേണ്ടിയാണ് പന്ത് തട്ടുന്നത്.

അതേസമയം, കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ് ഹാം, എർലിങ് ഹാലൻഡ്, ലമീൻ യമാൽ, ഫിൽ ഫോഡൻ, ഹാരി കെയ്ൻ, ടോണി ക്രൂസ്, എമിലിയാനോ മാർട്ടിനെസ്, ലൗത്താരോ മാർട്ടിനെസ്, വിനീഷ്യസ് ജൂനിയർ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Related Articles
Next Story