മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം ഇനി മറ്റൊരു ക്ലബ്ബിന്‍റെ മാനജേർ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് പെപ് ഗ്വാർഡിയോള

ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണെന്ന് നിസംശയം പറയാൻ സാധിക്കുന്ന വ്യക്തിയാണ് പെപ് ഗ്വാർഡിയോള. നിലവിൽ പ്രിമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ തലവനായ പെപ് ഗ്വാർഡിയോള നിർണായകമായൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം ഇനി മറ്റൊരു ക്ലബ്ബിന്‍റെ മാനജേർ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

യുവന്റസിനെതിരായ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ ഭാവിയെ കുറിച്ചും കോച്ച് സംസാരിച്ചത്. ഭാവിയില്‍ ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും താന്‍ മാനേജറാകുന്ന അവസാനത്തെ ക്ലബ്ബ് സിറ്റിയായിരിക്കുമെന്നും ഗ്വാര്‍ഡിയോള തുറന്നു പറഞ്ഞു.

Related Articles
Next Story