ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​താ റൗ​ണ്ടി​​ൽ ഖ​ത്ത​റി​ന് മു​ന്നി​ലു​ള്ള​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ ; അ​ക്രം അ​ഫീ​ഫ്

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​താ റൗ​ണ്ടി​​ൽ ഖ​ത്ത​റി​ന് മു​ന്നി​ലു​ള്ള​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ യാ​ത്ര​യെ​ന്ന് സൂ​പ്പ​ർ താ​രം അ​ക്രം അ​ഫീ​ഫ്.തു​ട​ർ​ച്ച​യാ​യി ഏ​ഷ്യ​ൻ ക​പ്പ് ചാ​മ്പ്യ​ന്മാ​രും ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രു​മാ​യ ഖ​ത്ത​ർ ഏ​ഷ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ല​വി​ൽ നാ​ലാ​മ​താ​ണ്. ആ​റ് ടീ​മു​ക​ളു​ള്ള ഗ്രൂ​പ്പി​ൽ​നി​ന്നും ആ​ദ്യ ര​ണ്ട് ടീ​മു​ക​ൾ​ക്കാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നാ​കു​ക.

ലോ​ക​ക​പ്പ് യോ​ഗ്യ​താ യാ​ത്ര​യി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ്​ ഖ​ത്ത​റി​ന്റെ യാ​ത്ര. ഏ​ഷ്യ​ൻ ക​പ്പി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ’ -ഏ​ഷ്യ​ൻ ഫു​ട്ബാ​ള​ർ പു​ര​സ്കാ​രം നേ​ടി​യ​ശേ​ഷം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ക്രം അ​ഫീ​ഫ് 2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​നെ കു​റി​ച്ച് സം​സാ​രി​ച്ച​ത്.

‘ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗ്യ​ത റൗ​ണ്ട് ഒ​രു ടൂ​ർ​ണ​മെ​ന്റി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. ഇ​വി​ടെ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യി​ല്ലെ​ങ്കി​ൽ പ്ലേ-​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്. അ​തി​നാ​ൽ ഇ​തൊ​രു മാ​ര​ത്ത​ൺ പോ​ലെ​യാ​ണ്. ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ഫ​ല​ങ്ങ​ളി​ലും പോ​യ​ന്റു​ക​ളി​ലും ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​ര​ല്ല. ക​ളി​ക്കാ​രെ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ മോ​ശം ഫ​ല​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം ഫു​ട്‌​ബാ​ളി​ന്റെ ഭാ​ഗ​മാ​ണ്. എ​ങ്ങ​നെ തി​രി​ച്ചു​വ​രാ​മെ​ന്നും, വി​ജ​യ​ങ്ങ​ൾ നേ​ടാ​മെ​ന്നും, ആ​രാ​ധ​ക​രെ സ​ന്തോ​ഷി​പ്പി​ക്കാ​മെ​ന്ന​തു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്’ -ഫി​ഫ ഡോ​ട്കോ​മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ഗ്രൂ​പ്പി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​റാ​നും ഉ​സ്‌​ബ​കി​സ്താ​നു​മാ​ണ് മു​ന്നി​ൽ.

നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് പോ​യ​ന്റ് മാ​ത്ര​മാ​ണ് ഖ​ത്ത​റി​ന്റെ സ​മ്പാ​ദ്യം. ന​വം​ബ​ർ 14ന് ​ഉ​സ്‌​ബ​കി​സ്താ​നെ സ്വ​ന്തം നാ​ട്ടി​ൽ വെ​ച്ച് നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ർ അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യു.​എ.​ഇ​യെ അ​വ​രു​ടെ നാ​ട്ടി​ൽ വെ​ച്ച് നേ​രി​ടും

Related Articles
Next Story