സ്ത്രീകള്‍ ഇനി ലൈംഗികബന്ധത്തിന് പോലും സമീപിക്കുക റോബോട്ടുകളെ, 2050 ഓടെ സ്ത്രീകൾക്ക് ആണുങ്ങളെ വേണ്ടാതാവുമെന്ന് പഠനം

സാങ്കേതികവിദ്യയയിലെ വളർച്ച ഏറ്റവും അധികം പ്രതിഫലിക്കുന്നത് അതിന് രൂപം കൊടുത്ത മനുഷ്യന്റെ ജീവിതത്തിനാണ്. സാങ്കേതിക വിദ്യ വളരുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ജീവിതശൈലിയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു.

എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ വികസിച്ചുവരുന്നതോടെ പുതിയ മാനങ്ങള്‍ തീർക്കുകയാണ്. ഇപ്പോഴിതാ എഐയുടെ വളർച്ച മനുഷ്യകുലത്തെ മറ്റൊരു തരത്തില്‍കൂടി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചില റിപ്പോർട്ടുകള്‍.

ഇനിയുള്ള ഭാവിയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ പരിഗണിക്കുക റോബോട്ടുകളെയായിരിക്കുമെന്നാണ് പഠനങ്ങള്‍ സചിപ്പിക്കുന്നത്. ഇത് സംഭവിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ഭാവികാലത്തെ കുറിച്ച്‌ പഠനം നടത്തുന്ന ഡോ. ഇയാൻ പിയേഴ്‌സണ്‍ മുന്നരിയിപ്പ് നല്‍കുന്നു. 2025 ആകുമൊഴേക്കു ഈ മാറ്റം പ്രകടമാകുമത്രേ.

ലൈംഗികബന്ധം ഉള്‍പ്പെടെ എല്ലാത്തിനും സ്ത്രീകള്‍ പുരുഷന്മാരെ ഒഴിവാക്കി റോബോട്ടുകളെ സ്വീകരിക്കും. 2050 ഓടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം ഇല്ലാതാകാൻ വരെ സാധ്യതയുണ്ടെന്നും ഡോ. ഇയാൻ പറയുന്നു. റോബോഫീലിയ എന്നാണ് റോബോട്ടുകളോട് തോന്നുന്ന ആകർഷണത്തിന് പറയുന്ന പേര്.

Related Articles
Next Story