ഹിസ്ബുള്ളയുടെ സാമ്പത്തിക കേന്ദ്രം തകർത്ത് ഇസ്രായേൽ സൈന്യം ; പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്‍ന്ന് വധിക്കുമെന്ന ആശങ്കയിൽ ഹമാസ്
ലബനോനിൽ ഹിസ്ബുള്ളയുടെ (Hezbollah) സാമ്പത്തിക കേന്ദ്രം തകർത്ത് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള ഭീകര സംഘത്തിന് ധനസഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്കിങ്ങ് കെട്ടിടവും അനുബന്ധ പ്രദേശവും ഇസ്രായേൽ വ്യോമാക്രമണത്തിൽ തരിപ്പണമാക്കി.
ഹമാസിന്റെ ബാങ്ക് തകർത്തതോടെ യുദ്ധത്തിൽ ഇസ്രായേലിനു മേല്ക്കോയ്മയായി. അൽ-ഖർദ് അൽ-ഹസ്സന്റെ ശാഖകളാണ് തകർത്തത്. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് അനുവദിച്ചിട്ടുള്ള അൽ-ഖർദ് അൽ – ഹസ്സന് ലെബനനിലുടനീളം 30-ലധികം ശാഖകളുണ്ട്. സെൻട്രൽ ബെയ്‌റൂട്ടിലെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള 15 ഭാഗങ്ങൾ ഉൾപ്പെടെ വ്യോമാക്രമണത്തിൽ തരിപ്പണമാക്കി. ഹമാസിന്റെ സാമ്പത്തിക സെല്ലുകളും ബാങ്കുകളും തകർക്കുകയാണ് ലക്ഷ്യം. തകർന്ന് ധനകാര്യ സ്ഥാപനത്തിൽ ആയിരുന്നു വൻ തോതിൽ ധനവും സ്വർണ്ണവും ഹമാസ് സമാഹരിച്ചത്. ഇസ്രായേൽ സൈന്യം ഇപ്പോൾ ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി
സൈനിക അഭ്യാസത്തിൻ്റെ“ ഭാഗമായി രാവിലെതീരനഗരമായ നഹാരിയയിലൂടെ വാഹനങ്ങളും സൈനിക സേനകളും നീങ്ങുമെന്ന് ഇസ്രായേൽ സൈന്യം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ലെബനൻ അതിർത്തിയോട് ഏറ്റവും അടുത്തുള്ള ഇസ്രായേലി നഗരങ്ങളിലൊന്നാണ് നഹാരിയ .ഇത് സൂചിപ്പിക്കുന്നത് ലബനോനിലേക്ല്ക് കര യുദ്ധത്തിനു ഇസ്രായേലിൽ നിന്നും പുതിയ ബറ്റാലിയനും എത്തുകയാണ്. ഇതോടെ ഗാസ മോഡൽ മാരകമായ ആക്രമണത്തിലേക്ക് ലബനോൻ വീഴും.
ഹിസ്ബുള്ളയുടെ ഫണ്ടിംഗ് നെറ്റ്‌വർക്കുകൾക്കെതിരെ ഒരു കാമ്പെയ്ൻ ആരംഭിക്കുകയാണെന്ന് ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു, ഇവിടെ ബോംബ് ഇട്യ്യുന്നതിനു മുമ്പ് അൽ – ഖർദ് അൽ – ഹസൻ പ്രദേശങ്ങളിൽ നിന്ന് സിവിലിയന്മാർക്ക് രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകി.വരാനിരിക്കുന്ന മണിക്കൂറുകളിൽ ഞങ്ങൾ പല സൈറ്റുകളിലും ഒറ്റരാത്രികൊണ്ട് കൂടുതൽ സൈറ്റുകളിലും വ്യോമാക്രമണം ഉണ്ടാകും എന്നും ഇസ്രായേൽ ജനങ്ങൾക്ക് ലബനോനിൽ അറിയിപ്പ് നല്കിയിരുന്നു.
അതിനിടെ ഹമാസ് തീവ്രവാദ സംഘടനയുടെ തലവനായിരുന്ന യാഹ്യാ സിന്‍വറിന്റെ വധത്തെ തുടര്‍ന്ന് പിന്‍ഗാമിയുടെ പേര് പുറത്ത് വിടാന്‍ മടിച്ച് ഹമാസ് നേതൃത്വം. പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്‍ന്ന് വധിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനം എന്നാണ് സൂചന. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ പുതിയ തലവനെ തെരഞ്ഞെടുക്കുമെന്നാണ് ഹമാസ് വക്താക്കള്‍ ബി.ബി.സിയെ അറിയിച്ചിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞടുക്കുന്നത് വരെ സംഘടനയുടെ പ്രധാനപ്പെട്ട അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി ദൈംദിന കാര്യങ്ങള്‍ നോക്കുമെന്നാണ് ഹമാസ് നേതൃത്വം പറയുന്നത്.