ഭാര്യയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ഭര്‍ത്താവ്, 72 പേര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി
ഭാര്യയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം നിരവധി പുരുഷന്‍മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരം ഒരുക്കി നല്‍കിയത് ഭര്‍ത്താവ്. ഫ്രഞ്ച് സ്വദേശിയായ 72കാരിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ഇവരുടെ മൂന്ന് മക്കളും സാക്ഷികളായി കോടതിയില്‍ എത്തി. ഭര്‍ത്താവിനെതിരായ വിചാരണ ആരംഭിച്ച ദിവസം സ്വന്തം ഐഡന്റീറ്റി പോലും മറച്ച് വയ്ക്കാന്‍ നിയമപരമായി അനുവാദമുണ്ടായിട്ടും അതിന് പോലും തയ്യാറാകാതെ ധൈര്യത്തോടെ തന്റെ ഐഡന്റീറ്റി വെളിപ്പെടുത്തിയാണ് അവര്‍ കോടതിക്ക് മുന്നില്‍ ഹാജരായത്.
ഭാര്യയെ നിരവധി പുരുഷന്‍മാര്‍ക്ക് കാഴ്ചവച്ച ഭര്‍ത്താവ് ഈ പ്രവര്‍ത്തിക്കുള്ള കെണി ഒരുക്കിയത് മയക്കുമരുന്ന് നല്‍കി 72കാരിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ്. മാത്രവുമല്ല ബലാത്സംഗത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുകയും ചെയ്തിരുന്നു. ഇരയാക്കപ്പെട്ട സ്ത്രീക്ക് 59 വയസ്സ് മുതല്‍ 68 വയസ്സ് വരെ പ്രായമുള്ള സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നത്. 2011 മുതല്ഡ 2020 വരെയുള്ള കാലയളവില്‍ 72 പുരുഷന്‍മാരില്‍ നിന്ന് 92 തവണ ബലാത്സംഗത്തിന് അവര്‍ ഇരയായിരുന്നു.
കൊടിയ പീഡനവും നേരിടേണ്ടി വന്നിരുന്നു.ബലാത്സംഗ കേസുകളില്‍ 51 പ്രതികളെ ഇതിനോടകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരയുടെ ആവശ്യം അനുസരിച്ച് എല്ലാ കേസുകളുടേയും വിചാരണ പൊതുസഭയില്‍ തന്നെ നടക്കുമെന്ന് ന്യായാധിപനായ റോജര്‍ അറാട്ട അറിയിച്ചു. തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ ഒരു കൂട്ടം പുരുഷന്മാര്‍ ചെയ്ത ക്രൂര കൃത്യം രഹസ്യ കോടതിയില്‍ വിചാരണ നടത്താനുള്ള നിയമ ആനുകൂല്യം ഇരയ്ക്ക്ഉണ്ടായിരുന്നു. എന്നാല്‍ നീചകൃത്യം ചെയ്തവര്‍ എല്ലാവരുടേയും മുന്നില്‍ തുറന്ന് കാണിക്കപ്പെടണമെന്നാണ് ഇരയായ സ്ത്രീ ഉന്നയിച്ച ആവശ്യം.