‘ഹിന്ദുഫോബിയ’ അവസാനിപ്പിക്കണം; ഖാലിസ്ഥാനി ആക്രമണത്തിൽ പ്രതിഷേധവുമായി കാനഡയിലെ ഹിന്ദു സമൂഹം;

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധവുമായി കാനഡയിലെ ഹിന്ദു സമൂഹം. ആയിരക്കണക്കിന് ജനങ്ങൾ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് ഐക്യദാർഢ്യവുമായി മാർച്ച് നടത്തി. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ (CoHNA) ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.


ജനങ്ങൾ ജയ് ശ്രീറാം, ഇന്ത്യൻ പതാകകളും ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. കാനഡയിലെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമാധാനപരമായ റാലിയിൽ ഒൻ്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.

CoHNA റാലിയുടെ വിശദാംശങ്ങൾ X-ൽ പങ്കിട്ടു. ദീപാവലി വാരാന്ത്യത്തിൽ കാനഡയിലുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ഒന്നിലധികം ആക്രമണങ്ങൾ CoHNA ഉയർത്തിക്കാട്ടുകയും രാജ്യത്തെ ‘ഹിന്ദുഫോബിയ’ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.


കഴിഞ്ഞ ദിവസം ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന് പുറത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ ക്ഷേത്രത്തിലെത്തിയ ഭക്തരെ മർദ്ദിക്കുകയും, ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഖാലിസ്ഥാനി പതാകയുമായി എത്തിയവരാണ് ഭക്തരെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു സഭാ ക്ഷേത്രത്തിൽ ഭക്തർക്കെതിരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചു. കനേഡിയൻ സർക്കാർ ഹിന്ദുക്കൾക്ക് നീതി ഉറപ്പാക്കണമെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Related Articles
Next Story