ഓണസദ്യയ്ക്ക് മാറ്റേകാന്‍ സ്‌പെഷ്യല്‍ കസ് കസ് പായസം

ഓണസദ്യയ്‌ക്കൊരുക്കാം സ്‌പെഷ്യല്‍ കസ് കസ് പായസം. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസും കൂടിയേ തീരു. പൊതുവേ അടപ്രഥമനും സേമിയയും ഒക്കെയാണ് ഓണത്തിന് ഒരുക്കുക. ഇത്തവണത്തെ ഓണത്തിന് സ്‌പെഷ്യല്‍ കസ്…

;

By :  Editor
Update: 2018-08-15 03:56 GMT

ഓണസദ്യയ്‌ക്കൊരുക്കാം സ്‌പെഷ്യല്‍ കസ് കസ് പായസം. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസും കൂടിയേ തീരു. പൊതുവേ അടപ്രഥമനും സേമിയയും ഒക്കെയാണ് ഓണത്തിന് ഒരുക്കുക. ഇത്തവണത്തെ ഓണത്തിന് സ്‌പെഷ്യല്‍ കസ് കസ് പായസം തയാറാക്കി നോക്കിയാലോ?

ചേരുവകള്‍ :

കസ്‌കസ് (പോപ്പി വിത്തുകള്‍ ) 3 സ്പൂണ്‍

ശര്‍ക്കര 1 / 2 ഇടത്തരം

വെള്ളം 1 / 2 ഗ്ലാസ്

ചിരകിയ തേങ്ങ 1 കപ്പ്

ഏലയ്ക്ക 2

വെള്ളം 1 / 4 കപ്പ്

തയ്യാറാക്കുന്ന വിധം :

ചൂടായ പാനിലേക്ക് പോപ്പി വിത്തുകള്‍ ഇടുക.ബ്രൗണ്‍ നിറമാകുന്നതുവരെ അത് വറുക്കുക. സ്റ്റവ് ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കുക. ഈ സമയം ശര്‍ക്കര ഒരു പാത്രത്തിലെടുക്കുക. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക. മൂടിവച്ചു നന്നായി ഉരുക്കുക.

ഈ സമയം പോപ്പി വിത്തുകളെ മിക്‌സിയിലെ ജാറിലേക്കിടുക.ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക. ശര്‍ക്കര അലിയുമ്‌ബോള്‍ ഈ മിശ്രിതം ചേര്‍ത്ത് ഇളക്കുക. മീഡിയം തീയില്‍ 2 3 മിനിറ്റ് ഇളക്കുക.അടിയില്‍ പിടിക്കാതിരിക്കാന്‍ തുടരെ ഇളക്കുക.

തിളച്ചു കഴിഞ്ഞാല്‍ ചൂടോടെ വിളമ്ബുക.

Similar News