ഉലുവ വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാമോ ?

ദൈനംദിന ഡയറ്റില്‍ പ്രോട്ടീനും ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ വിറ്റാമിനുകള്‍ അടക്കം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരിക്കല്‍ കുടവയറും പൊണ്ണത്തടിയും…

By :  Editor
Update: 2024-06-10 20:18 GMT

ദൈനംദിന ഡയറ്റില്‍ പ്രോട്ടീനും ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ വിറ്റാമിനുകള്‍ അടക്കം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരിക്കല്‍ കുടവയറും പൊണ്ണത്തടിയും അമിതഭാരവുമെല്ലാം നമ്മളെ തേടി വന്നാല്‍ അത് പതിയെ മാത്രമേ കുറയ്ക്കാന്‍ സാധിക്കൂ , പക്ഷേ കൃത്യമായ ഡയറ്റുണ്ടെങ്കില്‍ അതിന് സാധിക്കും.

അത്തരത്തില്‍ ഡയറ്റില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഉലുവ. ഇവ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. രാത്രിയില്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക, എന്നിട്ട് രാവിലെ വെറും വയറ്റില്‍ കഴിക്കാം. ഉലുവ ചേര്‍ത്ത വെള്ളത്തില്‍ ഗലാക്ടോമന്നന്‍ അടങ്ങിയിട്ടുണ്ട്, ഇതൊരു തരം ഫൈബറാണ്. ഇവ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതിലൂടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.

നമ്മുടെ അമിത വിശപ്പ് കാരണം ധാരാളം ഭക്ഷണം നിത്യേന കഴിക്കുന്നതാണ് തടിവെക്കുന്നതിന് അടക്കം കാരണമാകുന്നത്. അതിനെ നിയന്ത്രിച്ചാല്‍ ഉറപ്പായും ഫലങ്ങളുണ്ടാവും.

നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഉലുവ കൊണ്ടുള്ള വെള്ളത്തിന് സാധിക്കും. ദഹനമില്ലായ്മയെ പരിഹരിക്കാനും ഇവ സഹായിക്കും. എല്ലാത്തിനും കാരണം ഉലുവയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ തന്നെയാണ്. പോഷകങ്ങളെ ശരീരത്തിലേക്ക് പരമാവധി വലിച്ചെടുക്കാനും ഇവ സഹായിക്കും.നമ്മുടെ മെറ്റാബോളിക് നിരക്ക് ഉയരാനും ഉലുവ സഹായിക്കും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നനും ഇതിലൂടെ അവസാനിപ്പിക്കാനാവും.

നിത്യേന ഉലുവ ചേര്‍ത്ത വെള്ളം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം ഏറ്റവും നല്ല നിലയിലാവാനും ഇത് സഹായിക്കും. ജീരകം ചേര്‍ത്ത വെള്ളവും അതുപോലെ അതിരാവിലെ കഴിക്കാവുന്നതാണ്. നമ്മുടെ മെറ്റാബോളിക് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വെറും വയറ്റില്‍ തന്നെ ഈ വെള്ളം കഴിക്കാന്‍ ശ്രമിക്കുക. വേഗത്തില്‍ ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. നാരങ്ങ വെള്ളവും അതുപോലെ വെറും വയറ്റില്‍ കഴിക്കാം. ഇവ നിത്യേന പല ഇടവേളകളിലായും കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സി ഇവയില്‍ അടങ്ങിയിട്ടുണ്ട്. മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും.


This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkralakerala.com does not claim responsibility for this information...

Tags:    

Similar News