ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

Update: 2024-12-21 03:27 GMT

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര പ്രോ​ട്ടീ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ക​ഴി​ക്കേ​ണ്ട​തു​ണ്ടോ? വ​ള​ർ​ച്ച​ക്കും മ​സി​ലു​ക​ൾ നി​ല​നി​ർ​ത്താ​നും കേ​ടു​പാ​ട് തീ​ർ​ക്കാ​നും പ്രോ​ട്ടീ​ൻ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള​താ​ണ്.

അ​തേ​സ​മ​യം, ​പ്രോട്ടീൻ സപ്ലിമെന്റ് അടക്കം നിർദേശിക്കുന്ന ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാരുടെ സ്വാധീനത്തിൽ പെടേണ്ടതില്ലെന്നാണ് യു.​കെ​യി​ലെ ​ലോ​ബ​റോ സ​ർ​വ​ക​ലാ​ശാ​ല ​പെ​ർ​ഫോ​മ​ൻ​സ് ന്യൂ​ട്രീ​ഷ്യ​നി​സ്റ്റ് ബെ​ഥ​ൻ ക്രൗ​സ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. യു.​കെ​ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഒ​രാ​ളു​ടെ ശ​രീ​ര​ഭാ​ര​ത്തി​ൽ ഒ​രു കി​ലോ​ഗ്രാ​മി​ന് 0.75 ഗ്രാം ​ആണ് പ്രോ​ട്ടീ​ൻ വേ​ണ്ട​ത്.

അ​താ​യ​ത് 65 കി​ലോ ഭാ​ര​മു​ള്ള വ്യ​ക്തി ഒ​രു ചി​ക്ക​ൻ ബ്രെ​സ്റ്റും 200 ഗ്രാം ​ഗ്രീ​ക്ക് യോ​ഗ​ർ​ട്ടും ഒ​രു മു​ട്ട​യും ക​ഴി​ച്ചാ​ൽ അ​ന്ന​ത്തെ പ്രോ​ട്ടീ​ൻ ആ​യി എ​ന്ന​ർ​ഥം. മ​സി​ൽ ബി​ൽ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​യാ​ളാ​ണെ​ങ്കി​ൽ കി​ലോ​ഗ്രാ​മി​ന് 1.82 ഗ്രാം ​പ്രോ​ട്ടീ​ൻ ആ​വ​ശ്യ​മാ​ണെ​ന്നും ബെ​ഥ​ൻ പ​റ​യു​ന്നു.

എ​ന്നാ​ൽ, ബ്രി​ട്ടീ​ഷു​കാ​ർ ആ​വ​ശ്യ​ത്തി​ലും അ​ധി​ക​മാ​ണ് പ്രോ​ട്ടീ​ൻ ക​ഴി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ട​നി​ലെ നാ​ഷ​ന​ൽ ഡ​യ​റ്റ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ സ​ർ​വേ പ​റ​യു​ന്നു. പു​രു​ഷ​ന്മാ​ർ ശ​രാ​ശ​രി 85 ഗ്രാ​മും സ്ത്രീ​ക​ൾ 67 ഗ്രാ​മും പ്രോ​ട്ടീ​ൻ ക​ഴി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വ് കി​ലോ​ക്ക് 0.8 ഗ്രാം ​ആ​ണ്. അ​താ​യ​ത് 65 കി​ലോ ഭാ​ര​മു​ള്ള​യാ​ൾ​ക്ക് ദി​വ​സം 52 ഗ്രാം ​മ​തി​യാ​കും.

ഇ​ന്ത്യ​ക്കാ​ർക്ക് പ്രോ​ട്ടീ​ൻ കുറവ്

അ​രി​യും ഗോ​ത​മ്പും റാ​ഗി​യു​മെ​ല്ലാം മൂ​ന്നു​നേ​രം ക​ഴി​ച്ച് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റി​ന്റെ അ​ള​വു കൂ​ട്ടു​ന്ന ന​മ്മ​ൾ ഇ​ന്ത്യ​ക്കാ​ർ ശ​രാ​ശ​രി എ​ത്ര പ്രോ​ട്ടീ​ൻ ക​ഴി​ക്കും? കി​ലോ​ഗ്രാ​മി​ന് 0.6 ഗ്രാം ​ആ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ ക​ഴി​ക്കു​ന്ന ശ​രാ​ശ​രി പ്രോ​ട്ടീ​ൻ അ​ള​വ്. ഇത് യു.എൻ നിർദേശത്തിലും കുറവാണ്.

എ​ന്നാ​ൽ, 0.83 ഗ്രാം ​എ​ങ്കി​ലും ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ​മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ.​സി.​എം.​ആ​ർ) നി​ർ​ദേ​ശി​ക്കു​ന്ന​ത്. ധാ​ന്യ​ഭ​ക്ഷ​ണം മു​ഖ്യ​മാ​യ​തി​നാ​ൽ ന​മ്മു​ടെ ഡ​യ​റ്റി​ൽ ‘കാ​ർ​​ബ്’ സ്വാ​ഭാ​വി​ക​മാ​യും കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ന്ത്യ​ക്കാ​ർ പ്രോ​ട്ടീ​ൻ അ​ള​വ് കൂ​ട്ട​ണ​ം.മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം?

പ്രോ​ട്ടീ​ൻ കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​ത് വ​ലി​യ ദോ​ഷ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ഈ​യൊ​രു ന്യൂ​ട്രി​യ​ന്റി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ​ണ​ക്ര​മം ത​യാ​റാ​ക്കു​മ്പോ​ൾ, പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്നും പ​ഴ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ഫൈ​ബ​ർ, ആ​ന്റി ഓ​ക്സി​ഡ​ന്റ്, വൈ​റ്റ​മി​ൻ​സ്, മി​ന​റ​ൽ തു​ട​ങ്ങി​യവ വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ബെ​ഥ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

Tags:    

Similar News