അല്‍ ഖ്വയ്ദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുകയാണ്: മുന്നറിയിപ്പുമായി യുഎന്‍ സമിതി

ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുന്നതായി യുഎന്‍ സമിതിയുടെ മുന്നറിയിപ്പ്. അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2014ല്‍…

By :  Editor
Update: 2018-08-17 01:26 GMT

ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുന്നതായി യുഎന്‍ സമിതിയുടെ മുന്നറിയിപ്പ്. അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2014ല്‍ സ്ഥാപിച്ച ഘടകം ഇപ്പോഴും ആക്രമണങ്ങള്‍ നടത്താന്‍ അവസരം കാത്തിരിക്കുകയായാണെന്ന് യുഎന്‍ ഉപസമിതി പ്രഖ്യാപിച്ചു.

ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ഈ ഘടകം. എങ്കിലും അസിം ഉമറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ സംവിധാനത്തിലെ പാളിച്ചയ്ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യക്കാരനും ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി മുന്‍ അംഗവുമാണ് അസിം. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ താവളങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണു സവാഹിരി ഈ ഘടകം രൂപീകരിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ കാര്യമായ അംഗബലമില്ലാത്തതാണ് സംഘടനയ്ക്ക് തിരിച്ചടയാകുന്നത്.

Similar News