എന്തും സംഭവിച്ചേക്കാം , ട്രംപ് അധികാരം ഏല്‍ക്കുംമുമ്പേ മടങ്ങിയെത്തൂ…! അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും യുഎസിലെ സര്‍വകലാശാലകള്‍

Update: 2024-11-26 11:08 GMT

ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്യുന്ന ഡോണൾഡ് ട്രംപ് (ചിത്രം∙എപി)

നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് കാമ്പസിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും യുഎസിലെ സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സര്‍വ്വകലാശാലകളുടെ നീക്കം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തോടെ ചര്‍ച്ചകള്‍ സജീവമായിരുന്നു. യുഎസിലെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ്, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ നടപ്പിലാക്കുമെന്നും ഓപ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ യുഎസ് സൈന്യത്തിന്റെ സഹായം പോലും തേടുമെന്നും വ്യക്തമാക്കിയിരുന്നു.

ജനുവരി 20-ന് അധികാരമേറ്റെടുക്കാനിരിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ്, തന്റെ ആദ്യ പ്രസിഡന്റായിരിക്കുമ്പോള്‍, നാടുകടത്തലില്‍ നിന്ന് കുട്ടികളായി യുഎസിലേക്ക് വന്ന അര ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന ഒബാമ കാലത്തെ പരിപാടി അവസാനിപ്പിക്കാന്‍ ശ്രമിച്ചു.

കുടിയേറ്റത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിശ്വസനീയമാംവിധം സമ്മര്‍ദ്ദത്തിലാണെന്ന് ഡെന്‍വറിലെ കൊളറാഡോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലോ ഈസ്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിസകളെക്കുറിച്ചും വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കുമോയെന്നും ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെസ്ലിയന്‍ യൂണിവേഴ്സിറ്റിയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ജനുവരി 20-ന് മുമ്പ് യുഎസിലേക്ക് മടങ്ങുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും യാത്രാ ഉപദേശം നല്‍കിയിട്ടുണ്ട്.

നവംബര്‍ 5 ന് മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി അതിന്റെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ട്രംപ് അധികാരത്തില്‍ ഏറും മുമ്പ് ശെത്യകാല അവധി കഴിഞ്ഞ് മടങ്ങിയെത്താന്‍ ശ്രമിക്കണമെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് ശേഷം പുതിയ പ്രസിഡന്റിന് പുതിയ നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നതിനാലാണിത്. മുമ്പ്, 2016 ലെ ആദ്യ ട്രംപ് ഭരണകൂടത്തില്‍ ഇത്തരത്തില്‍ ചില യാത്രാ നിരോധനം നടപ്പാക്കിയതിന്റെ വെളിച്ചത്തിലാണ് പുതിയ നീക്കം. യാത്രാ നിരോധനം നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാകും.

Tags:    

Similar News