‘ഇസ്കോൺ’ നിരോധിക്കണമെന്ന ആവശ്യം തള്ളി ധാക്ക ഹൈക്കോടതി; ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ജാമ്യമില്ല, ആശങ്കയറിയിച്ച് ഇന്ത്യ

Update: 2024-11-28 14:31 GMT

ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ആത്മീയ നേതാവ് ചി​​​​ന്മോ​​​​യ് കൃഷ്ണദാസ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​ച്ചു. ബംഗ്ലാദേശിലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേതൃ​​​​ത്വം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​ കൃ​​​​ഷ്ണ​​​​ദാസ് ബ്രഹ്മ​​​​ചാ​​​​രിയെ തിങ്ക​​​​ളാ​​​​ഴ്ച ധാക്കയിലെ വിമാനത്താവള​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൊലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അനുയായിക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കിടെ കന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് കൃഷ്ണ​​​​ദാ​​​​സി​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ എത്തിച്ച​​​​ത്. ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച ചിറ്റഗോങ്ങ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ മജിസ്ട്രേറ്റ് കോ​​​​ട​​​​തി ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ 24 മ​​​​ണി​​​​ക്കൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ കസ്റ്റഡിയിൽ ​​​​വിട്ടു. ജ​​​​യി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ ​​​​പ്രകാരം ​​​​ഉള്ള ചടങ്ങുകൾ അനുവദിക്കണം ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

അതിനിടെ ഹിന്ദു സംഘടനയായ ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ന്‍റെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുത്തു നിരോധിക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈന്ദവ ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​യുടെ അറസ്റ്റിനുശേഷം വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇസ്കോണിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

അതേസമയം ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിന് ജാമ്യം നൽകാത്ത കോടതി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68 ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരുന്നു. ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്.

Tags:    

Similar News