അഞ്ചാം പനിയുടെ ഭീതിയില്‍ യൂറോപ്: 37 പേര്‍ മരിച്ചു

ലണ്ടന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേരാണ് അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട്…

By :  Editor
Update: 2018-08-21 00:03 GMT

ലണ്ടന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേരാണ് അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു.

സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Similar News