700 കോടിയും കവിഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകേറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ഇതില്‍ 132.68…
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകേറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപയാണ് സംഭാവന ലഭിച്ചത്.
ഇതില്‍ 132.68 കോടി രൂപ CMDRF പെയ്‌മെന്റ് ഗേറ്റ്വേയിലെ ബാങ്കുകളും യുപിഐകളും വഴിയും, 43 കോടി രൂപ പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിഷേപമായി 518.24 കോടി രൂപ ലഭിച്ചു. ആഗസ്റ്റ് 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്.
അവധി ദിവസങ്ങളില്‍ മറ്റു ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേരാണ് ഓണ്‍ലൈനായി സംഭാവന നല്‍കിയിരിക്കുന്നത്.
donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തെയുള്ള എട്ട് ബാങ്കുകള്‍ക്ക് പുറമേ ഐ.ഡി.ബി.ഐ.ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്വേകളും, റേസര്‍ പേ ഗേറ്റ്വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാം.