റോഹിങ്ക്യ മുസ്ലീമുകളെ വംശഹത്യയ്ക്കിരയാക്കി: സൈനിക മേധാവിയടക്കം ആറുപേരെ വിചാരണ ചെയ്യണമെന്ന് യുഎന്‍

ജനീവ: മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീമുകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ്…

By :  Editor
Update: 2018-08-28 02:49 GMT

ജനീവ: മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീമുകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ് വിചാരണക്ക് ശുപാര്‍ശ ചെയ്തത്.

ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്ന് കമ്മിഷന്‍ പറയുന്നു. സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്ക് വംശീയവിദ്വേഷം പടര്‍ത്താന്‍ ഉപയോഗിച്ചെന്നും കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് വന്നതിനു പുറമേ മ്യാന്‍മര്‍ സൈനിക മേധാവിയുടെ അക്കൗണ്ടും സൈനിക ടിവി ചാനലിന്റെയും സൈന്യവുമായി ബന്ധപ്പെട്ട പേജുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരിക്കുകയാണ്.

Similar News