ചര്‍മത്തിനും മുഖത്തിനും തിളക്കമേകാന്‍ കാടമുട്ട
കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി…
കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു.
കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്.
Deal of the Day: | ₹384 CLICK THE PIC |
ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ നല്‍കുക. ഒരു വയസ് മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ദിവസം രണ്ട് കാടമുട്ട നല്‍കാം.ഏഴ് വയസിനു മുകളിലുള്ളവര്‍ക്ക് ഒരു ദിവസം നാലെണ്ണം കഴിക്കാം. ബുദ്ധിവികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുന്ന കാടമുട്ട ചര്‍മ്മത്തിനും മുടിക്കും തിളക്കം നല്‍കുകയും മുടിയുടെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. എല്ലുകളുടെ വളര്‍ച്ചയ്ക്കുംം ആരോഗ്യത്തിനും അത്യുത്തമമാണ് കാടമുട്ട.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)