സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കരുത്: രവിശങ്കര്‍ പ്രസാദ്

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയയെ അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നതിനുള്ള വേദിയായും ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ എന്നും…

By :  Editor
Update: 2018-08-31 05:30 GMT

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയയെ അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നതിനുള്ള വേദിയായും ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ എന്നും ഇന്ത്യ പിന്തുണച്ചിട്ടുണ്ടെങ്കിലും വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാട്‌സാപ് മീഡിയാ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ക്രിസ് ഡാനിയേലുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. വാട്‌സാപിനെക്കുറിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കുണ്ടാകുന്ന പരാതി കേള്‍ക്കുന്നതിന് ഗ്രീവന്‍സ് ഓഫിസറെ ഇന്ത്യയില്‍ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്നു ക്രിസ് ഡാനിയേല്‍ ഉറപ്പ് നല്‍കി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ മന്ത്രി നിരവധി ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അമേരിക്കയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ കൈവരിച്ചത് അസൂയാവഹമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടികാട്ടി.

Tags:    

Similar News