മണ്ഡല മകരവിളക്ക്; തീര്‍ത്ഥാടകര്‍ക്ക് വിലക്കില്ല

പത്തനംതിട്ട:പ്രളയക്കെടുതിയുണ്ടായെങ്കിലും ശബരിമലയില്‍ ഈ മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴിഞ്ഞവര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കും. രാത്രി മലയകയറ്റം നിരോധിക്കില്ല. പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ്…

By :  Editor
Update: 2018-09-03 03:51 GMT

പത്തനംതിട്ട:പ്രളയക്കെടുതിയുണ്ടായെങ്കിലും ശബരിമലയില്‍ ഈ മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴിഞ്ഞവര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കും. രാത്രി മലയകയറ്റം നിരോധിക്കില്ല.

പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ടാകില്ലെന്നും ഈ തീര്‍ഥാടന കാലംമുതല്‍ ബേയ്‌സ് ക്യാംപ് നിലയ്ക്കല്‍ ആയിരിക്കുമെന്നും അദ്ദേഹം ് പറഞ്ഞു. വൃശ്ചികം ഒന്നിന് മുമ്പ് പമ്പാതീരത്ത് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും.

മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ ഭക്തരെ സ്വീകരിക്കും. അതേസമയം വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ത്രിവേണിയിലെ പാലം കണ്ടെടുത്തസാഹചര്യത്തില്‍ ബെയ്്‌ലിപാലം വേണ്ടിവരില്ലെന്നാണ് കരുതുന്നത്. പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ടാകില്ല.

Tags:    

Similar News