അഫ്ഗാനിസ്ഥാനില്‍ സ്‌കൂളികളില്‍ ഗ്രനേഡ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പാക്തിക പ്രവശ്യയില്‍ മൂന്ന് സ്‌കൂള്‍ ലക്ഷ്യമാക്കി ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ സ്‌കൂളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ…

By :  Editor
Update: 2018-09-03 05:30 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പാക്തിക പ്രവശ്യയില്‍ മൂന്ന് സ്‌കൂള്‍ ലക്ഷ്യമാക്കി ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ സ്‌കൂളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ ഏഴോടെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ സ്‌കൂളിന്റെ പരിസരങ്ങളില്‍ ആരുമുണ്ടായിരുന്നില്ല. ഇതാണ് രക്ഷയായത്.

പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് അഫ്ഗാനില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മൂന്ന് സ്‌കൂളുകളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രാദേശിക ഭരണകൂടം വിരല്‍ചൂണ്ടുന്നത് താലിബാന് നേരെയാണ്. താലിബാനും ഐഎസിനും ശക്തിയുള്ള മേഖലകളിലെ നിരവധി സ്‌കൂളുകള്‍ ആക്രമണങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

Similar News