വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനം

കല്‍പ്പറ്റ: എലിപ്പനിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനമായി ആചരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതിന്റെ ഭാഗമായി എലിപ്പനിയെ പ്രതിരോധിക്കുവാന്‍, മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും…

;

By :  Editor
Update: 2018-09-04 00:20 GMT

കല്‍പ്പറ്റ: എലിപ്പനിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനമായി ആചരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതിന്റെ ഭാഗമായി എലിപ്പനിയെ പ്രതിരോധിക്കുവാന്‍, മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും പ്രളയജലവുമായി സമ്ബര്‍ക്കമുണ്ടായ ജനങ്ങള്‍ക്കും, ഒരാളെയും വിട്ടു പോവാതെ, ഒന്നിച്ച് ഡോക്‌സി സൈകഌന്‍ ഗുളിക വിതരണം ചെയ്യും.

ജില്ലയിലെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും അംഗനവാടികളിലും പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിലും ഡോക്‌സിസൈക്ലിന്‍ ലഭ്യമാകും. ആശ പ്രവര്‍ത്തകര്‍ ജില്ലയിലെ എല്ലാ വീടുകളിലും ഡോക്‌സിസൈക്ലിന്‍ നേരിട്ടു എത്തിക്കുകയും അവ കഴിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും എന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News