സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഉറക്കം കെടുത്തിയിരുന്ന താലിബാന്‍ ഭീകരര്‍ ഒടുവില്‍ മുട്ടുമടക്കുന്നു. അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് താലിബാന്‍ തയാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക്…

By :  Editor
Update: 2018-09-04 00:44 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഉറക്കം കെടുത്തിയിരുന്ന താലിബാന്‍ ഭീകരര്‍ ഒടുവില്‍ മുട്ടുമടക്കുന്നു. അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് താലിബാന്‍ തയാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് ആരുടെയും ഇടനില സ്വീകരിക്കാന്‍ തങ്ങള്‍ തയാറല്ലെന്ന് താലിബാന്‍ കമാന്‍ഡല്‍ ഷേര്‍ ആഗ പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഷേര്‍ ആഗ വ്യക്തമാക്കിയതുമില്ല.

മറ്റ് രാജ്യങ്ങളേക്കൂടി ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ നാലിന് ചര്‍ച്ചകള്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പുയര്‍ന്നതിനേത്തുടര്‍ന്ന് ഇത് നീട്ടിവയ്ക്കുകയായിരുന്നു. അഫ്ഗാന്‍ ജനതയെ നിരന്തരം വേട്ടയാടിയിരുന്ന താലിബാന്‍ ഭീകരരുടെ ഈ പുതിയ നീക്കം ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Tags:    

Similar News