ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരും: ഇന്ത്യ
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് ഇന്ത്യ തള്ളി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് ഇന്ത്യ തള്ളി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു കൊള്ളാന്‍ ഇന്ത്യ എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ട എണ്ണ ടാങ്കറുകളും, ഇന്‍ഷ്വറന്‍സും ഇറാന്‍ തന്നെയാണ് വഹിക്കുന്നത്. അതേസമയം ഉപരോധം കാരണം ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പലുകള്‍ക്ക് ഇറാനിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണ്.
ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കള്‍ എണ്ണ വാങ്ങുന്നതിനാല്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന യുഎസ് ഉപരോധം ഇറാനെ പൂര്‍ണ്ണമായി ബാധിക്കില്ല. നേരത്തെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് യുഎസ് പ്രതിനിധി നിക്കി ഹാലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു.