ലോകാവസാനം ഒരു വിളിപ്പാടകലെ: ജറുസലേമില്‍ വിചിത്രമായ ചുവന്ന പശുക്കുട്ടി ജനിച്ചു

ജറുസലേം: ജറുസലേമില്‍ ചുവന്ന പശുക്കുട്ടി ജനിച്ചത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് മതപൂരോഹിതരുടെ വാദം. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പശുക്കുട്ടി ജനിക്കുന്നതെന്നും ഇത് ബൈബിളില്‍ പറയുന്നത് പോലെ ലോകാവസാനത്തിന്റെ സൂചനയാണെന്നും…

By :  Editor
Update: 2018-09-12 06:12 GMT

ജറുസലേം: ജറുസലേമില്‍ ചുവന്ന പശുക്കുട്ടി ജനിച്ചത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് മതപൂരോഹിതരുടെ വാദം. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പശുക്കുട്ടി ജനിക്കുന്നതെന്നും ഇത് ബൈബിളില്‍ പറയുന്നത് പോലെ ലോകാവസാനത്തിന്റെ സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചുവന്ന പശുക്കുട്ടികള്‍ മുമ്പ് ജനിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകളുണ്ടായിരുന്നു. എന്നാല്‍ എന്നാല്‍ ഈ പശുക്കുട്ടിക്ക് ന്യൂനതകളൊന്നും തന്നെയില്ല. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ഇവര്‍ പറയുന്നു.

ജറുസലേമില്‍ കഴിഞ്ഞ മാസമാണ് പോരായ്മകളില്ലാത്ത ചുവന്ന പശുക്കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി കിടാവിനെ പരിശോധിച്ചിരുന്നു. ക്രിസ്ത്യാനികളുടെ മതഗ്രന്ഥത്തില്‍ പറയുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. ഈ പശുക്കുട്ടിയെ തന്റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ബൈബിളിലെ ഉല്പ്പത്തി പുസ്തകത്തില്‍ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകള്‍ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. ശുദ്ധീകരണ ചടങ്ങുകളുമായി ഭാഗമായിട്ടായിരുന്നു ആവശ്യം ദൈവം മുന്നോട്ട് വച്ചത്. ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിള്‍ ഭാഗം വിശദീകരിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്‌മെന്റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്.

ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനായി 1987ലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

Similar News