തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ല ; ട്രംപ്
വാഷിങ്ടണ്‍ : അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഒരു തരത്തിലുള്ള വിദേശ ഇടപെടലുകളും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരം നീക്കങ്ങളുണ്ടായാല്‍ ശക്തമായി നേരിടുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍…
വാഷിങ്ടണ്‍ : അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഒരു തരത്തിലുള്ള വിദേശ ഇടപെടലുകളും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരം നീക്കങ്ങളുണ്ടായാല്‍ ശക്തമായി നേരിടുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിരുന്നെന്നും ട്രംപിന്റെ വിജയത്തില്‍ ഇത് നിര്‍ണായക സ്വാധീനം ചെലുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന വിദേശ പൗരന്മാര്‍ക്കെതിരെ വിലക്കുകളടക്കം നിര്‍ദേശിക്കുന്ന വിജ്ഞാപനത്തില്‍ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.