പ്രളയത്തിലും തകരാതെ തേക്കടി

കുമളി: സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയത്തിലും തകരാതെ നിലനിന്ന തേക്കടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. തിരക്ക് കുറവായതിനാല്‍ തേക്കടി തടാകത്തിലെ ബോട്ടിംങ് ഉള്‍പ്പെടെ എല്ലാ വിനോദ…

;

By :  Editor
Update: 2018-09-14 01:08 GMT

കുമളി: സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയത്തിലും തകരാതെ നിലനിന്ന തേക്കടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. തിരക്ക് കുറവായതിനാല്‍ തേക്കടി തടാകത്തിലെ ബോട്ടിംങ് ഉള്‍പ്പെടെ എല്ലാ വിനോദ പരിപാടികളും ആസ്വദിച്ച് മടങ്ങാം എന്ന പ്രത്യേകതയുണ്ട്. സഞ്ചാരികള്‍ കുറവാണെങ്കിലും വനം വകുപ്പും, കെടിഡിസിയും ബോട്ടിംങ് നടത്തുന്നുണ്ട്.

തേക്കടിയിലേയ്ക്ക് എത്താനുള്ള എല്ലാ റോഡുകളും സഞ്ചാരയോഗ്യമാണ്. പ്രളയകാലത്ത് റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും. കുഴികള്‍ അടയ്ക്കുന്ന ജോലികള്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്.

മഴക്കെടുതി മൂലം നിര്‍ത്തി വച്ചിരുന്ന ടൂറിസം പരിപാടികള്‍ പുനരാരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താത്തത് ടൂറിസം മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കേവലം 2162 വിനോദ സഞ്ചാരികള്‍ മാത്രമാണ് തേക്കടിയില്‍ എത്തിയത്. എത്ര തിരക്ക് കുറഞ്ഞാലും ശരാശരി രണ്ടായിരം പേരെങ്കിലും എത്തിയിരുന്നു.

Similar News