മോദിയെ അപമാനിച്ച മാലദ്വീപിന് എട്ടിന്റെ പണി വരുന്നു; ലക്ഷദ്വീപിന് ബഡ്ജറ്റിൽ കൈനിറയെ സഹായം; രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് ധനമന്ത്രി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മാലദ്വീപിന് Maldives എട്ടിന്റെ പണി വരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. ലക്ഷദ്വീപിലെ ടൂറിസം…
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മാലദ്വീപിന് Maldives എട്ടിന്റെ പണി വരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. ലക്ഷദ്വീപിലെ ടൂറിസം പദ്ധതികൾക്ക് മൈലേജ് നൽകുന്ന പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ളത്. വലിയ പ്രഖ്യാപനങ്ങൾ തന്നെയാണ് പ്രധാനമന്ത്രിയുടെ ഒറ്റ സന്ദർശനങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപിനെ സുപ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. മോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലേക്ക് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ബഡ്ജറ്റ് പ്രഖ്യാപനം ദ്വീപിലെ ടൂറിസം രംഗത്തിന് കൂടുതൽ ഊർജം പകരും. ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന രണ്ടാമത്തെ പ്രഖ്യാപനവും ദ്വീപുവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അവരുടെ ഏറെനാളത്തെ ആവശ്യംകൂടിയാണിത്. ദ്വീപിലെ വിനോദ സഞ്ചാര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്.
പ്രധാനമന്ത്രി മോദിയെ ഇസ്രയേലിന്റെ പാവ എന്നും കോമാളി എന്നും വിളിച്ചാക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്. ഇതോടെ ബോയ്‌കോട്ട് മാലദ്വീപ് കാമ്പയിൻ സജീവമാകുകയും ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ മാലദ്വീപിനെ ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഇത് മാലദ്വീപിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾക്ക് വഴിയൊരുങ്ങുന്നതുകൊച്ചിക്കും വൻനേട്ടമാകും. ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിലാണ് കൊച്ചിക്കും പദ്ധതികൾ ഗുണകരമാകുക. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നതുകൊച്ചിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം, ട്രാവൽ മേഖലകൾക്ക് കുതിപ്പേകും.