സര്‍ക്കാരിന്റേതുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന്റേതുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത രണ്ട് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല,…
ന്യൂഡല്‍ഹി: സര്‍ക്കാരിന്റേതുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത രണ്ട് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ധറില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. കശ്മീരിലെ ബാരാമുള്ള, അന്ദ്‌നാഗ് ജില്ലക്കാരാണ് ഇവര്‍.
ഡല്‍ഹി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൈബര്‍ വിഭാഗം ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇരുവരേയും പിടികൂടിയത്. ദേശവിരുദ്ധ ഹാക്കിംഗ് സംഘമായ ടീം ഹാക്കേഴ്‌സ് തേര്‍ഡ് ഐ എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.