റിലയന്‍സ് ജിയോക്ക് 1.20 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനമാണ് വര്‍ധന. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 504…

By :  Editor
Update: 2018-04-28 02:59 GMT

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനമാണ് വര്‍ധന.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 504 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 3.60 ശതമാനം അധികവരുമാനവും കമ്പനിക്ക് നേടാനായി. വരുമാനം 7,120 കോടിയായി വര്‍ധിച്ചു.

ശരാശരി ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിയ്ക്ക് ലഭിക്കുന്ന വരുമാനം 137.10 രൂപയാണ്. നേരത്തെ ഇത് 154 രൂപയായിരുന്നു. ജനുവരിയില്‍ താരിഫില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്നാണ് ഇതില്‍ കുറവുണ്ടായത്.

Tags:    

Similar News