സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 56,720 രൂപയായി

ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ;

Update: 2024-12-02 05:37 GMT

പ്രതീകാത്മകചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ കുറഞ്ഞ് 7090 രൂപയില്‍ എത്തി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,629.59 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,339 രൂപയുമാണ്. ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

Tags:    

Similar News